ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ തിക്കും തിരക്കും: മരണം 174ആയി

Update: 2022-10-02 07:48 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഉണ്ടായ തിക്കലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 174ആയി. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു.

രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. നേരത്തെ 158 പേര്‍ മരിച്ചിരുന്നു.

ജവാനീസ് ക്ലബ്ബും അരീമാ ബെര്‍സെബയാ ക്ലബ്ബും തമ്മിലുള്ള മല്‍സരത്തിനിടെ തെക്കന്‍ ജാവാ പ്രവശ്യയിലാണ് അപകടം നടന്നത്.

ബിആര്‍ഐ ലീഗ് ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചു. മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയ ഉടനെ കാണികള്‍ ഗ്രൗണ്ട് കൈയേറുകയായിരുന്നു. തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

മരിച്ചവരില്‍ രണ്ട് പോലിസുകാരും ഉള്‍പ്പെടും.

Tags: