ബംഗളൂരു: ബംഗളൂരുവില്‍ 90ലധികം പോലിസ് പരിശീലകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനിസാന്ദ്രയിലെ പോലിസ് ട്രെയിനിങ് സ്‌കൂളിലെ പരിശീലകര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന 150 പരിശീലകരെ നിരീക്ഷണത്തിലാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍സ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രെയിനിങ് സ്‌കൂളില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്. അടുത്തിടെ കോണ്‍സ്റ്റബിള്‍ നിയമനം ലഭിച്ച 400 പേര്‍ വിവിധ ട്രെയിനിങ് സ്‌കൂളുകളിലായി പരിശീലനത്തിലാണ്. നിലവില്‍ ബംഗളൂരു നഗരത്തില്‍ ആയിരം പോലിസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്പതു പേര്‍ മരിക്കുകയും ചെയ്തു.