ചെന്നൈ: നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മദ്രാസ് ഐഐടി അടച്ചു. 104 വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ പറഞ്ഞു.
ഡിസംബര്‍ ഒന്നിനും 12നുമിടയില്‍ 444 സാംപിളാണ് പരിശോധിച്ചത്. കൂടുതല്‍ രോഗവ്യാപന സാധ്യത മുന്നില്‍ക്കണ്ടാണ് ക്യാംപസ് താല്‍ക്കാലികമായി അടച്ചത്. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ചികിത്സയിലാണ്. ക്യാംപസിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റും ലാബുകളും അടച്ചു. ഗവേഷണ വിദ്യാര്‍ഥികളടക്കം 700 വിദ്യാര്‍ഥികള്‍ ക്യാംപസിലെ ഒമ്പത് ഹോസ്റ്റലിലായി കഴിയുന്നുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടരുമെന്ന് മദ്രാസ് ഐഐടി വക്താവ് അറിയിച്ചു.