കൊല്ലം: ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍ (85) അന്തരിച്ചു. 2016ല്‍ ഇദ്ദേഹത്തിന് കുഞ്ചന്‍ നമ്പ്യാര്‍പ്രതിഭ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നൂറിലധികം പ്രാദേശിക പുരസ്‌കാരങ്ങളും ലഭിച്ചു. എഐആര്‍, ദൂരദര്‍ശന്‍ നിലയങ്ങളിലും മറ്റു വേദികളിലുമായി അയ്യായിരത്തില്‍ പരം അവതരണങ്ങള്‍ നടത്തി. താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു.