മലപ്പുറം മിനി ഊട്ടിയില്‍ മീഡിയ ഫ്രറ്റേര്‍ണിറ്റി മീറ്റ് 2022 സംഘടിപ്പിച്ചു

Update: 2022-07-23 17:28 GMT

കൊണ്ടോട്ടി: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നവരും മുന്‍ പ്രവര്‍ത്തകരും 'മീഡിയ ഫ്രറ്റേര്‍ണിറ്റി മീറ്റ് 2022' സംഘടിപ്പിച്ചു. മലപ്പുറം മിനി ഊട്ടി ഹില്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മീഡിയ പ്രവര്‍ത്തകരുടെ കുടുംബാഗങ്ങളും ഒത്തുചേര്‍ന്നു.

പ്രവാസലോകത്തും നാട്ടിലും വിവിധ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അനുഭവങ്ങളും കാഴ്ച്ചപാടുകളും പരിപാടിയില്‍ വിശദീകരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരം മല്‍ത്സരങ്ങള്‍ സംഘടിപ്പിച്ചു. മിനി ഊട്ടിയിലെ പ്രകൃതി ഭംഗിക്ക് ഒപ്പം സംഘടിപ്പിച്ച ഫ്രറ്റേര്‍ണിറ്റി മീറ്റ് ഏറെ ഹൃദ്യവും പരസ്പര ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാനുള്ള സംഗമ വേദിയായെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിവിധ ജില്ലകളില്‍ നിന്നായി അബ്ദുല്‍ റഹ്മാന്‍ വണ്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ തുറക്കല്‍, സി കെ ശാക്കിര്‍, ഹനീഫ ഇയ്യംമടക്കല്‍, കെ ടി മുസ്തഫ, ഉസ്മാന്‍ ഇരുമ്പൂഴി, കെ ടി എ മുനീര്‍, ഖാലിദ് ചെര്‍പ്പുളശേരി, പി ഷംസുദ്ദീന്‍, ഹാഷിം കോഴിക്കോട്, ശരീഫ് സാഗര്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സമദ് കാരാടന്‍, ജിഹാദുദ്ദീന്‍, റബീഹ് മുഹമ്മദ്, പി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവരും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഹംദാന്‍ ഹനീഫ് ഇ കെ, ലുബാബ മുസ്തഫ കെ ടി എന്നീ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.

സി കെ മൊറയൂര്‍, കബീര്‍ കൊണ്ടോട്ടി, ബഷീര്‍ തൊട്ടിയന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: