അവയവക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഡല്‍ഹിയില്‍നിന്നും ആളുകളെ കടത്തി

Update: 2024-05-23 06:28 GMT

കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുപോലെ കേസില്‍ പിടിയിലായ സാബിത്ത് നാസര്‍ ഇടനിലക്കാരനല്ലെന്നും മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി എന്നിവരാണ് പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിലള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും.

    കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നാണ് അവയവക്കടത്ത് കേസിലെ പ്രതി തൃശൂര്‍ വലപ്പാട് സ്വദേശി സാബിത്ത് നാസര്‍ പോലിസിന്റെ പിടിയിലാവുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുന്നതിനിടെയാണ് സാബിത്ത് നാസര്‍ അറസ്റ്റിലായത്. കേസില്‍ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News