'ഉത്തരവുകള്‍ അനുസരിക്കുന്നില്ല': യുപി പോലിസ് മേധാവിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി

Update: 2022-05-11 14:54 GMT

ന്യൂഡല്‍ഹി: യുപി പോലിസില്‍ നാടകീയമായ നീക്കം. സംസ്ഥാന പോലിസ് മേധാവിയായ മുകുള്‍ ഗോയലിനെ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റി. അദ്ദേഹത്തിന് ജോലിയില്‍ താല്‍പര്യമില്ലെന്നും ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്. അദ്ദേഹത്തെ അപ്രധാനമായ ഒരു പദവിയില്‍ മാറ്റിനിയമിച്ചു.

യുപി കാഡറിലെ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മുകുള്‍. 2021 ജൂലൈയിലായിരുന്നു ഡിജിപിയാക്കി നിയമിച്ചത്. അതിനുമുമ്പ് ബിഎസ്എഫിലായിരുന്നു.

ഫെബ്രിവരി 2024വരെ ഗോയലിന് കാലാവധിയുണ്ടായിരിക്കെയാണ് ഇപ്പോള്‍ പോലിസ് മേധാവിയെന്ന അധികാരപദവിയില്‍ നിന്ന് മാറ്റിയത്.

നേരത്തെ മായാവതിയുടെ കാലത്ത് പോലിസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉള്‍പ്പെട്ട് അദ്ദേഹം ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് കേസ് തള്ളിയതോടെ ജോലിയില്‍ തിരികെക്കയറി. 

വിശദാംശങ്ങള്‍ ലഭ്യമല്ല. 

Tags: