ലോക്‌സഭയില്‍ പ്രതിപക്ഷബഹളം: സഭ നാല് മണി വരെ പിരിഞ്ഞു

Update: 2021-07-22 09:13 GMT

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ മൂന്നാം തവണയും പിരിഞ്ഞു. നേരത്തെ നടന്ന ബഹളത്തെത്തുടര്‍ന്ന് സഭ ചേര്‍ന്നത് രണ്ട് മണിക്കാണ്. നിമിഷങ്ങള്‍ക്കകം വീണ്ടും പിരിയുകയായിരുന്നു.

രാജ്യസഭയും നേരത്തെ രണ്ട് മണി വരെ പിരിഞ്ഞിരുന്നു.

പെഗസസ് പ്രൊജക്റ്റ്, കര്‍ഷക പ്രക്ഷോഭം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ സഭ തുടങ്ങിയതു മുതല്‍ ബഹളമുയര്‍ന്നിരുന്നു.

പുതുതായി സ്ഥാനമേറ്റ മന്ത്രിമാരെ സഭക്ക് പരിചയപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ ശ്രമം തടസ്സപ്പെടുത്തിയായിരുന്നു സഭ തുടങ്ങിയത്.

Similar News