മത്സ്യവ്യാപാരിക്കെതിരേ എടുത്ത കേസ് പിന്‍വലിക്കണം; അല്‍ഫോന്‍സയുടെ വസതി സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍

Update: 2021-08-12 13:04 GMT

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അവനവഞ്ചേരി തെരുവില്‍ മത്സ്യവില്‍പന നടത്തുന്നതിനിടെ നഗരസഭാ ജീവനക്കാരുടെ ആക്രമണത്തിനിരയായ അല്‍ഫോണ്‍സയുടെ വസതി കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ് അഞ്ചുതെങ്ങിലെത്തി അന്‍ഫോന്‍സയുടെ വീട് സന്ദര്‍ശിച്ചത്.

കൊവിഡ് കാലത്ത് റോഡരുകില്‍ കച്ചവടം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അല്‍ഫോണ്‍സക്കെതിരേ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അവര്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ കേസെടുത്തിരിക്കുന്നത്. കേസ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിക്കണമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Tags: