എറണാകുളം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനില്‍ നിന്ന് കാല്‍നടയായി അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. വിഡി സതീശനമൊപ്പം കാല്‍നടയായി പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് അനുഗമിച്ചു.
പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമടയിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാക്കുമെന്നും അവരുടെ പിന്തുണയും സ്‌നേഹവും ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് ഈ പണം സ്വീകരിക്കുന്നതെന്നും പത്രിക സമര്‍പ്പണത്തിന് മുന്‍പായി പ്രതികരിച്ചു.