അമേരിക്കയുടെത് സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി; 'മോദി മൈ ഫ്രണ്ട്' എന്ന് വി ശിവന്‍കുട്ടി

Update: 2025-08-07 05:19 GMT

ന്യൂഡല്‍ഹി: ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്. വിഷയത്തില്‍ പ്രതിപക്ഷം വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് അമേരിക്കയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ വരുന്നത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങാണ് ഇതെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

അമേരിക്ക നമ്മുടെ രാജ്യത്തോട് നല്ല സൗഹൃദം പുലര്‍ത്തുന്നവരാണെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ ചെയ്തത് സൗഹൃദപരമായ പ്രവൃത്തിയല്ലെന്നും പുതിയ വ്യാപാര പങ്കാളികളെ ഇന്ത്യ കണ്ടത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ എം പി വ്യക്തമാക്കി. ചൈനക്കാര്‍ നമ്മളെക്കാള്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവരാണെന്നും എന്നാല്‍ അവരോട് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് അമോരിക്ക സ്വകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് നേരെ അധിക പകരംതീരുവ ചുമത്തിയ യുഎസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതേ സമയം, അമേരിക്ക ഇന്ത്യയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 'യുറേനിയം, പല്ലേഡിയം, എന്നിവ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനക്കാര്‍ നമ്മളേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ് പക്ഷെ ചൈനക്കാര്‍ക്ക് 90 ദിവസത്തെ ഇടവേള അവര്‍ നല്‍കിയിട്ടുണ്ട്. ഈ അനുഭവത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടതുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.ട്രംപിനെ മോദി മൈ ഫ്രണ്ട് എന്ന് അഭിസംബോധന ചെയ്തതിനെ പരിഹസിച്ചാണ് വി ശിവന്‍കുട്ടി വിഷയത്തില്‍ പ്രതികരിച്ചത്.

Tags: