പ്രതിപക്ഷ നേതാവിന്റെ അറസ്റ്റ്: സെനഗലില്‍ വ്യാപക പ്രതിഷേധം; മരിച്ചവരുടെ എണ്ണം നാലായി

Update: 2021-03-06 08:39 GMT

ഡാകാര്‍: പ്രതിപക്ഷനേതാവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് സെനഗലില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

തലസ്ഥാനമായ ഡാകാറിലാണ് സമീപ നഗരങ്ങളിലുമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. വിവിധ വിഭാഗങ്ങളും പോലിസും തമ്മിലുള്ള ഏറ്റുമുട്ടലിനുപുറമെ തീവെപ്പും കൊള്ളയും നടക്കുന്നുണ്ടെന്ന് സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി ആന്റണി ഫെലിക്‌സ് അബ്‌ഡൊലയെ ദിയോമി അക്രമസംഭവങ്ങളെ അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് സോന്‍കൊയുടെ അറസ്റ്റിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമ്മേളനം നടത്തിയെന്നായിരുന്നു ആരോപണം. സോന്‍കൊയ്‌ക്കെതിരേ ഒരു മസാജ് പാര്‍ലറിലെ വനിത ലൈംഗികപീഡനത്തിന് കേസും നല്‍കിയിട്ടുണ്ടെന്ന് സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തു.

തൊഴിലില്ലായ്മ, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങിയത്.

രാഷ്ട്രീയപ്രക്ഷോഭങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് പ്രതിപക്ഷം ആരോപിച്ചു.

Tags:    

Similar News