കരുവന്നൂര്‍ സഹകരണബാങ്ക് വായ്പ തട്ടിപ്പ്; സഹകരണവകുപ്പ് തട്ടിപ്പിന് കൂട്ട് നിന്നെന്ന് പ്രതിപക്ഷം

മാവേലിക്കര സഹകരണബാങ്കിനെ കുറിച്ച് പറയിപ്പിക്കരുതെന്നും മന്ത്രി സജി ചെറിയാനോട് പ്രതിപക്ഷ നേതാവ്

Update: 2021-07-23 05:26 GMT

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് വായ്പ തട്ടിപ്പിന് സഹകരണവകുപ്പ്് കൂട്ടു നിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് വിഷയത്തിലുള്ള അടിയന്തിര പ്രമേയത്തിന്മേല്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിഷയം സഭ നിര്‍ത്തിവച്ച ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

350 കോടിയുടെ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. എന്തുകൊണ്ടാണ് തുടക്കത്തിലേ ഈ കേസ് അന്വേഷിക്കാതിരുന്നത്. പാര്‍ട്ടിയുടെ ഒത്താശയോടെയാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചത്. ഈ തട്ടിപ്പ് അറിയിഞ്ഞിട്ട് സഹകരണവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. സഹകരണവകുപ്പ് ഈ തട്ടിപ്പിന് കൂട്ടു നിന്നു എന്നാണ് മനസ്സിലാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതിനിടെ, മാവേലിക്കര സഹകരണബാങ്കിനെ കുറിച്ച് പറയിപ്പിക്കരുതെന്നും മന്ത്രി സജി ചെറിയാനെ ചൂണ്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News