നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സി.ഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കളെന്ന് വിഡി സതീശന്‍

ആലുവയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരമാണ് സര്‍ക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്.

Update: 2021-11-26 06:52 GMT

തിരുവനന്തപുരം: നിരവധി കേസുകളില്‍ ആരോപണ വിധേയനായ ആലുവ സി.ഐ സുധീറിനെ സംരക്ഷിച്ചത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോലിസ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടിയാണ് ഭരിക്കുന്നത്. പഴയ കാല സെല്‍ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ആലുവയില്‍ നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ സി ഐ യെ സസ്‌പെന്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ സമരം മൂലമാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക് കുറുപ്പിന്റെ പൂര്‍ണരൂപം

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരും. ആലുവയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരമാണ് സര്‍ക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. സമര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. നിരവധി കേസുകളില്‍ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കളാണ്. പോലിസ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടിയാണ് ഭരണം. പഴയ കാല സെല്‍ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാന്‍ പ്രതിപക്ഷം അനുവദിക്കില്ല. പോലിസ് സ്‌റ്റേഷനുകളില്‍ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ആലുവ സമരം സര്‍ക്കാരിനുള്ള താക്കീതാണ്.


Tags:    

Similar News