മിയ മുസ് ലിംകളെക്കുറിച്ചുള്ള ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷം രംഗത്ത്
അസം: മിയ മുസ് ലിംകളെക്കുറിച്ചുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മ്മികത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
അസമിലെ എസ്ഐആര്‍ സമയത്ത് 4 മുതല്‍ 5 ലക്ഷം വരെ മിയ മുസ് ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ശര്‍മ്മ പറഞ്ഞിരുന്നു.അസമിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്‌നത്തിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു.