മദ്രസ അദ്ധ്യാപക ക്ഷേമനിധി വിഹിതം അടക്കാന്‍ ഡിസംബര്‍ വരെ അവസരം

Update: 2021-10-28 12:41 GMT

കോഴിക്കോട്: പോസ്റ്റ് ഓഫിസ് വഴി കേരള മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നതിന് ഡിസംബര്‍ വരെ അവസരം നല്‍കും. സാങ്കേതിക കാരണങ്ങളാല്‍ വിഹിതം അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സമയം നീട്ടി നല്‍കിയത്. ഒക്ടോബര്‍ അവസാന തിയ്യതിക്കുള്ളില്‍ അടക്കേണ്ട വിഹിതം 2021 ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

ഫോണ്‍ 0495 2966577. 

Tags: