ഒ.ഡി.ഇ.പി.സി മുഖേന യുകെയില്‍ നഴ്‌സുമാര്‍ക്ക് അവസരം

Update: 2022-07-24 17:59 GMT

തിരുവനന്തപുരം: യു.കെയിലെ പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഐ.സി.യു, എമര്‍ജന്‍സി, ഓപ്പറേഷന്‍ തിയറ്റര്‍, ഒ.പി.ഡി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ മേഖലകളില്‍ ഏതിലെങ്കിലും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികളള്‍ IELTS/ OET ടെസ്റ്റില്‍ എന്‍.എം.സി നിഷ്‌കര്‍ഷിക്കുന്ന സ്‌കോര്‍ നേടിയിരിക്കണം. താത്പര്യമുള്ളവര്‍ ആഗസ്ത് 15ന് മുമ്പ് വിശദമായ ബയോഡേറ്റയും IELTS/ OET സ്‌കോര്‍ഷീറ്റും glp@odepc.in എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in.