ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി പൗരന്‍മാരും ഡല്‍ഹിയിലെത്തി

Update: 2025-06-26 10:06 GMT

ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരെയും മൂന്ന് നേപ്പാളി പൗരന്മാരെയും ഡല്‍ഹിയിലെത്തിച്ചു. ഇറാനിയന്‍ നഗരമായ മഷാദില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അവരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തി.

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇതുവരെ 3426 ഇന്ത്യക്കാരെ ഇറാനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ പറഞ്ഞു.

ജൂണ്‍13നാണ് ഇറാന്റെ ആണവ, സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. നിരവധി ആണവ ശാസ്ത്രജ്ഞരെയും ഉന്നത കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തി. ഇറാനിയന്‍ അധികൃതരുടെ കണക്കനുസരിച്ച്, ആക്രമണങ്ങളില്‍ 610 പേര്‍ കൊല്ലപ്പെടുകയും 5,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലിലും കനത്ത നാശനഷ്ടങ്ങള്‍ തന്നെയുണ്ടായി.

Tags: