ഓപ്പറേഷന്‍ സ്‌ക്രീന്‍'; 300റോളം വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

Update: 2021-01-18 10:35 GMT

തിരുവനന്തപുരം: കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. 'ഓപ്പറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. നിയമലംഘനം തടയാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കര്‍ട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങള്‍ക്കെതിരെ വ്യാപക നടപടി. എറണാകുളം ജില്ലയില്‍ മാത്രം 110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം 70, കൊല്ലം 71, മലപ്പുറം 48, വയനാട് 11എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കരിമ്പട്ടിയിലുള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്നും അറിയിച്ചു.




Similar News