ഓപ്പറേഷന്‍ ഓവര്‍ലോഡ്: വിജിലന്‍സ് പരിശോധനയില്‍ മൂന്ന് ആർടിഓ ഉദ്യോഗസ്ഥർ കുടുങ്ങി

Update: 2023-01-19 08:55 GMT

കോട്ടയം: ഓപ്പറേഷന്‍ ഓവര്‍ലോഡിന്‍റെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കോട്ടയത്ത് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിന്‍റെ തെളിവ് കണ്ടെത്തി. തെളളകത്തെ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഓഫിസിലെ മൂന്ന് ജീവനക്കാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലിയായി വാങ്ങുന്നതിന്‍റെ തെളിവാണ് ഇടനിലക്കാരന്‍റെ ഫോണില്‍ നിന്ന് ലഭിച്ചത്.

Tags: