ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്

Update: 2022-01-03 10:24 GMT
ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്

തൃശൂര്‍: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകാരി സാറാ ജോസഫിന്. ബുധിനി എന്ന നോവലിനാണ് അവാര്‍ഡ്.

മുപ്പതിനായിരം രൂപയും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ജി ശങ്കരക്കുറുപ്പിന്റെ 44ാം ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടാം തിയ്യതി വിതണം ചെയ്യും.

1968 മുതലാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. 2019ല്‍ എന്‍ പ്രഭാകരന്റെ മായാമനുഷ്യനായിരുന്നു അവാര്‍ഡിന് തിരഞ്ഞെടുത്തത്. 2018ല്‍ ഇി വി രാമകൃഷ്ണന്‍ പുരസ്‌കാരം നേടി. കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല. 

Tags:    

Similar News