ഒഎന്‍വി ഓര്‍മകള്‍ക്ക് മൂന്ന് വയസ്സ്: സ്മാരകം ഇനിയും യാഥാര്‍ഥ്യമായില്ല

Update: 2019-02-13 08:06 GMT
തിരുവനന്തപുരം: പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് മൂന്നുവര്‍ഷം തികഞ്ഞു. 2016 ഫെബ്രുവരി പതിമൂന്നിനായിരുന്നു ഒഎന്‍വി വിടവാങ്ങിയത്. അതേസമയം, കവിയുടെ സ്മരണയ്ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാരകം ഇനിയും യാഥാര്‍ത്ഥ്യമാവാത്തതിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. തലസ്ഥാനത്ത് കവിക്ക് സ്മാരകം പണിയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്മാരകത്തിനായുള്ള സ്ഥലം കണ്ടത്താനുള്ള ശ്രമം പുരോഗമിക്കുകയാണന്നാണ് സാംസ്‌കാരിക വകുപ്പിന്റെയും റവന്യുവകുപ്പിന്റെയും വിശദീകരണം. എത്രയും വേഗം സ്മാരകം പണിയമെന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങളും അവാര്‍ഡുകളും സ്മാരകത്തിന് കൈമാറാന്‍ തയ്യാറാണെന്നും കുടുംബം അറിയിച്ചു.
Tags: