'വിദ്യാഭ്യാസത്തിന് മാത്രമേ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയൂ': കമല്‍ഹാസന്‍
ചെന്നൈ: 'സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണെന്ന്' നടനും രാജ്യസഭാംഗവുമായ കമല്‍ഹാസന്‍. ഞായറാഴ്ച ചെന്നൈയില്‍ അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ പ്രകടനങ്ങള്‍ക്കാണ് നമുക്ക് കിരീടം ലഭിക്കുന്നതെന്നും എന്നാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍, നമുക്ക് ലഭിക്കുന്നത് മുള്‍ക്കിരീടമാണെന്നും പറഞ്ഞ അദ്ദേഹം ആ കിരീടം സ്വീകരിക്കാന്‍ ശക്തമായ ഒരു ഹൃദയം ആവശ്യമാണെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, 2017 മുതല്‍ നീറ്റ് നടപ്പിലാക്കുന്നതില്‍ നിരവധി വിദ്യാഥികള്‍ക്ക് അവസരങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''അഗരം ഫൗണ്ടേഷന്‍ പോലും, പരമാവധി ശ്രമിച്ചിട്ടും, നിയമം അനുവദിക്കാത്തതിനാല്‍ ഒരു പരിധിക്കപ്പുറം വിദ്യാര്‍ഥികളെ സഹായിക്കാന്‍ കഴിയില്ല. നിയമം മാറ്റാന്‍, നമുക്ക് ശക്തി ആവശ്യമാണ്, ആ ശക്തി വിദ്യാഭ്യാസത്തില്‍ നിന്ന് മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.
എന്‍ജിഒകള്‍ പണം പോലുള്ള ഒന്നും ആവശ്യപ്പെടുന്നില്ലെന്നും അവര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി മാത്രമാണ് ചോദിക്കുന്നതെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അക്കാര്യങ്ങളിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തേു.