ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു; സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാമെന്നും മന്ത്രി വി ശിവന്‍കുട്ടി

Update: 2021-08-09 04:33 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 36 ശതമാനം പേര്‍ക്ക് തലവേദന, 28 ശതമാനം പേര്‍ക്ക് കണ്ണിനും 36 ശതമാനം പേര്‍ക്ക് കഴുത്തിനും പ്രശ്‌നങ്ങളുണ്ട്. നിയമസഭ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യത്തില്‍ എസ്ഇആര്‍ടി നടത്തിയ പഠനമാണ് മന്ത്രി ഉയര്‍ത്തിയത്. ഓണ്‍ലൈന്‍ പഠനങ്ങള്‍ ശാശ്വതമല്ല. പാഠപുസ്തകങ്ങളില്‍ നിന്ന് കുട്ടികള്‍ അകന്നു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടേയും നിര്‍ദ്ദേശമനുസരിച്ച് ഇക്കാര്യം തീരുമാനിക്കാമെന്നും മന്ത്രി സഭയെ അറിയിച്ചു. 

ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം. ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Similar News