പൂജയുടേയും വഴിപാടിന്റെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

Update: 2021-05-13 11:30 GMT

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളില്‍ പൂജയുടേയും വഴിപാടിന്റെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. e -pooja എന്ന വെബ്‌സൈറ്റ് മുഖേന ഭക്തജനങ്ങളില്‍ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി വെബ് സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ല. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങള്‍ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷണര്‍ അറിയിച്ചു.

Tags: