അസമില്‍ ഒഎന്‍ജിസി എണ്ണക്കിണറില്‍ അഗ്നിബാധ

Update: 2021-02-04 09:14 GMT

ഗുവാഹത്തി: അസമില്‍ ഗൊലാഘട്ട് ജില്ലയിലെ ബബേജിയയില്‍ ഒഎന്‍ജിസി എണ്ണക്കിണറില്‍ അഗ്നിബാധ. വാതകച്ചോര്‍ച്ചയുടെ ഭാഗമാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.

ഇതുവരെ അപകടങ്ങളൊന്നും റിപോര്‍ട്ട്‌ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കമ്പനി അധികൃതര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. തീ അണയ്ക്കാനാവാത്തതില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാണ്. തീ അണയ്ക്കാന്‍ സാധിക്കാതിരുന്നാല്‍ പ്രദേശത്ത് വലിയ അഗ്നിബാധയുണ്ടായേക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. സമാനമാസ സംഭവം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിന്‍സുക്കിയ ഗ്രാമത്തിലുണ്ടായി. അന്ന് ഏഴ് മാസമാണ് തീ അണക്കാന്‍ എടുത്തത്. 

Tags: