ഒഎന്‍ജിസി ഫിനാന്‍സ് ഡയറക്ടര്‍ സുഭാഷ് കുമാറിന് ചെയര്‍മാന്റെ ചുമതല

Update: 2021-04-02 09:55 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ പൊതുമേഖലാ കമ്പനിയായ ഒഎന്‍ജിസിയുടെ ഫിനാന്‍സ് ഡയറക്ടര്‍ സുഭാഷ് കുമാറിന് ചെയര്‍മാന്റെയും മാനേജിങ് ഡയറക്ടറുടെയും താല്‍ക്കാലികച്ചുമതല നല്‍കി. മാര്‍ച്ച് 31ന് ചെയര്‍മാന്‍ ശശി ശങ്കര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.

ഒഎന്‍ജിസിയിലെ വിതരണ വിഭാഗത്തില്‍ വിവിധ തസ്തികയില്‍ 36 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളയാളാണ് സുഭാഷ് കുമാര്‍. 1985ല്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് ഓഫിസറായി നിയമം നേടി.

ഒഎന്‍ജിസി വിദേശില്‍ ജോലി ചെയ്യുന്ന സമയത്താണ് കമ്പനി സുപ്രധാനമായ വികാസവും ചില ഏറ്റെടുക്കലുകളും നടത്തിയത്.

2017 ല്‍ കുറച്ചുകാലം പെട്രോനെറ്റ് എല്‍എന്‍ജിയുടെ ഫിനാന്‍സ് ഡയറക്ടറായിരുന്നു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയില്‍ ഫെല്ലോയാണ്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ സ്വര്‍ണമെഡലോടെ മാസ്റ്റര്‍ ബിരുദം നേടി.

Tags:    

Similar News