കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ ആയിരം കോടി

Update: 2022-03-11 07:23 GMT

തിരുവനന്തപുരം; കെസ്ആര്‍ടിസിയെ ലാഭത്തിലാക്കാനും പുനരുദ്ധരിക്കാനും ഇത്തവണത്തെ ബജറ്റില്‍ 1000 കോടി നീക്കവയ്ക്കും. അതില്‍ 30 കോടി കെഎസ്ആര്‍ടിസി ഡിപോ നവീകരണത്തിനാണ് ഉപയോഗിക്കുക. ജീവനക്കാരുടെയും ജനങ്ങളുടെയും സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കാം.

20 കോടി ജിപിആര്‍എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉപയോഗിക്കും. കെസ്ആര്‍ടിസിയില്‍ സിസിടിവി സ്ഥാപിക്കാനും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്് സംവിധാനം രൂപപ്പെടുത്താനും ഇതുപയോഗിക്കാം.

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ എന്നായിരിക്കും ഇതറിയപ്പെടുക. എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം.

ഇലക്ട്രിക് ബസ്സും സിഎന്‍ജി സംവിധാനവും ഏര്‍പ്പെടുത്താന്‍ 50 കോടി വകയിരുത്തിയിട്ടുണ്ട്.

കൊവിഡ് കാലത്ത് നഷ്ടം സഹിച്ചും നടത്തിക്കൊണ്ടുപോകേണ്ടിവന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ 1822 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 

Tags: