മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2023-01-21 04:56 GMT

മലപ്പുറം: പുതുപൊന്നാനിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ ഇടുക്കി ചെറുതോണി സ്വദേശി ജോബിഷ് ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

Tags: