മുക്കത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Update: 2022-07-31 13:59 GMT

കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തൊണ്ടിമല്‍ കൊടിയങ്ങല്‍ രവിയാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

തിരുവമ്പാടി റോഡില്‍ റോസ് തിയറ്ററിന് മുന്‍വശത്തായിരുന്നു അപകടം. രവി ഓടിച്ചിരുന്ന ഓട്ടോയും സ്വിഫ്റ്റ് കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News