പുതുപൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Update: 2020-10-14 08:47 GMT

representative image 

പുതുപൊന്നാനി: ഫൈബര്‍ വള്ളം മറിഞ്ഞ് പുതുപൊന്നാനിയില്‍ ഒരാള്‍ മരിച്ചു. വെളിയന്‍കോട് തവളക്കുളം സ്വദേശി കബീറാണ് മരിച്ചത്. 46 വയസ്സായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ തീരമാലയടിച്ചാണ് വള്ളം മറിഞ്ഞത്.