ഗുഡ്ഗാവില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു മരണം, അവശിഷ്ടങ്ങളില്‍ ഏതാനും പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം
ഗുഡ്ഗാവ്; ഹരിയാനയിലെ ഗുഡ് ഗാവില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അവശിഷ്ടങ്ങളില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഗുഡ് ഗാവ് സെക്ടര്‍ 109ലെ അപാര്‍ട്ട്‌മെന്റായ പാരഡീസോ ഹൗസിങ് കോംപ്ലക്‌സിന്റെ മേല്‍ക്കൂരയാണ് വ്യാഴാഴ്ച രാത്രി വൈകി തകര്‍ന്നുവീണത്.
18 നില കെട്ടിടത്തിന്റെ ഒരു അപാര്‍ട്ട്‌മെന്റിന്റെ ഹാളിന്റെ മേല്‍ക്കൂരയാണ് ആദ്യം താഴോട്ട് പതിച്ചത്. പിന്നീട് മേല്‍ക്കൂര പല നിലകളിലും തര്‍ന്നുവീണു.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീമിനെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.
രക്ഷാപ്രവര്‍ത്തനത്തിന് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍ ട്വീറ്റ് ചെയ്തു.
സംസ്ഥാന ദുരന്തനിവാരണസേനയും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.