മാനന്തവാടി: വയനാട് പനമരത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. നെടുംകുന്നില്‍ സത്യജ്യോതിക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ പിതാവിന്റെ കൂടെ പരീക്ഷ എഴുതാന്‍ മൈസൂരിലേക്ക് പോകുന്ന സമയത്തായിരുന്നു ആക്രമണം.
യുവാവിനെ തുമ്പിക്കൈയ്യില്‍ എടുത്തെറിയുകയായിരുന്നു. അതിനാല്‍ നട്ടെല്ലിനുള്‍പ്പെടെ ഗുരുതരമായ പരിക്കുകളുണ്ട്. കൂടുതല്‍ ചികില്‍സ ആവശ്യമായി വന്നാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റും.