ബംഗ്ലാദേശില്‍ നിപ വൈറസ് ബാധിച്ച് ഒരു മരണം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ബംഗ്ലാദേശ്: ദക്ഷിണേഷ്യയില്‍ നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയരുന്നു. ബംഗ്ലാദേശില്‍ നിപ വൈറസ് ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പല രാജ്യങ്ങളും വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
നവഗാവ് സ്വദേശിയായ 45കാരിയാണ് നിപ ബാധിച്ച് മരിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, രോഗബാധിതയായ സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 35 പേര്‍ നിരീക്ഷണത്തിലാണെന്നും ഇതുവരെ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നും അറിയിച്ചു. 2001 മുതല്‍ ബംഗ്ലാദേശില്‍ ഏകദേശം 348 നിപ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.