അമേരിക്കയിലെ കോളറാഡോയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

Update: 2025-09-02 07:06 GMT

കോളറാഡോ: അമേരിക്കയിലെ കോളറാഡോയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേര്‍ക്ക് രണ്ട് ചെറിയ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനങ്ങള്‍ കൂട്ടിയിടിച്ചതോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

സെസ്‌ന 172, എക്‌സ്ട്ര എയര്‍ ക്രാഫ്റ്റ് കണ്‍സ്ട്രക്ഷന്‍ ഇഎ300 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ട് വിമാനങ്ങളിലായി നാലുപേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കി.ഞായറാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.





Tags: