പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയില്‍ ബൈക്കിടിച്ച് ഒരു മരണം

Update: 2025-12-30 10:58 GMT

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയില്‍ ബൈക്കിടിച്ച് വയോധിക മരിച്ചു. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ 11 മണിയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Tags: