വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണു ഒന്നരവയസ്സുകാരി മരിച്ചു. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീര്‍ത്തനയാണ് മരിച്ചത്.
ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റിലേക്കു വീഴുകയായിരുന്നു. ഉടന്‍ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉഡുപ്പി ടൗണ്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.