തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന യഞ്ജത്തിന് ഇന്ന് (ശനിയാഴ്ച) തുടക്കമായി. ഓണക്കാലത്ത് അതിര്‍ത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാര്‍, മീനാക്ഷിപുരം അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴുവരെ പാല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുവിപണിയില്‍ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്‍ഫര്‍മേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ക്ക് പാല്‍ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിനും സംശയനിവാരണം ചെയ്യുന്നതിനുമുള്ള സൗകര്യം ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ചെക്ക്‌പോസ്റ്റുകള്‍ സെപ്റ്റംബര്‍ 3ന് രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 7ന് രാവിലെ 8 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതും ജില്ലാ ഇന്‍ഫര്‍മഷന്‍ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 8 വരെ പ്രവര്‍ത്തിക്കുന്നതുമാണ്. 7ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.