ഓണക്കാല മിന്നല്‍ പരിശോധന; 337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2022-09-03 12:11 GMT

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാല മിന്നല്‍ പരിശോധന തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ലീഗല്‍ മെട്രോളജി വകുപ്പ് സെപ്റ്റംബര്‍ ഒന്ന്, രണ്ട്, തീയതികളില്‍ 1,067 വ്യാപാരസ്ഥാപനങ്ങളിലും 13 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 278 വ്യാപാരികള്‍ക്കെതിരെയും നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തിയതിനും പായ്ക്കര്‍ രജിസ്‌ട്രേഷനെടുക്കാത്തതിനും ഉള്‍പ്പെടെ 53 വ്യാപാരികള്‍ക്കെതിരെയും തൂക്കത്തില്‍ വ്യത്യാസം വരുത്തി വില്‍പ്പന നടത്തിയതിന് ആറു വ്യാപാരികള്‍ക്കെതിരെയും ഉള്‍പ്പെടെ ആകെ 337 കേസുകള്‍ എടുക്കുകയും രാജിഫീസ് ഇനത്തില്‍ 7,41,000 രൂപ ഈടാക്കുകയും ചെയ്തു. സംസ്ഥാനമൊട്ടാകെ പരിശോധന തുടരും.

Tags:    

Similar News