ഓണപ്പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

എല്‍ പി വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച പരീക്ഷ തുടങ്ങും

Update: 2025-08-18 02:58 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണപരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ഇന്നുമുതല്‍ പരീക്ഷകള്‍ ആരംഭിക്കുക. എല്‍ പി വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷകള്‍ സമാപിക്കും. പരീക്ഷാ ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കേണ്ടി വന്നാല്‍ ആ പരീക്ഷ 29 ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയപരിധി ഉണ്ടാകില്ല.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂരില്‍ നടക്കാനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. മാറ്റിവെച്ച ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Tags: