ഓണം: പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ്

Update: 2022-08-28 16:09 GMT

തൃശൂര്‍: ഓണത്തിനോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍കടകള്‍, പലവ്യഞ്ജനക്കടകള്‍, പച്ചക്കറിക്കടകള്‍, ഇറച്ചിക്കടകള്‍, മത്സ്യക്കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അവശ്യ വസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതുമായ കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ജില്ലയില്‍ കഴിഞ്ഞ ദിവസം കുന്നംകുളം, ചാവക്കാട്, തൃശൂര്‍ താലൂക്കുകളിലായി 24 കടകളില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത രണ്ട് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ 3 മുതല്‍ 11 വരെ ജില്ലയില്‍ സജീവമായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളേജി, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ടി എസ് ഒമാരായ ബാബുപോള്‍ തട്ടില്‍, സൈമണ്‍ ജോസ്, ഷഹീര്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ലിനി, ശ്രീജിത്ത്, ശ്രീകുമാര്‍, സ്വപ്ന, ബാബു, ജയപ്രകാശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags:    

Similar News