ഓണാഘോഷ പരിപാടികൾ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി അഹമ്മദ് ദേവർകോവിൽ

Update: 2022-08-14 00:48 GMT

കോഴിക്കോട്: ഓണാഘോഷ പരിപാടികള്‍ ജനകീയ ഉത്സവമാക്കി മാറ്റുന്നതിന് മുഴുവന്‍ ആളുകളുടേയും പങ്കാളിത്തമുണ്ടാകണമെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോഴിക്കോട് ഓണാഘോഷ പരിപാടിയുടെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ബീച്ചിലെ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസാണ് സ്വാഗത സംഘം ഓഫീസായി പ്രവര്‍ത്തിക്കുക.

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 2 മുതല്‍ 11 വരെയാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക. കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ് ബീച്ച്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍ എന്നീ വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക.

ചടങ്ങില്‍ എ.ഡി.എം സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി.ജി. അഭിലാഷ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ പ്രമോദ്, കണ്‍വീനര്‍ എസ്.കെ. സജീഷ്, കോ ഓര്‍ഡിനേറ്റര്‍ കെ.ടി. ശേഖര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി. മനോജ് , ഡി.ടി.പി.സി. സെക്രട്ടറി ടി. നിഖില്‍ ദാസ് , പ്രേംകുമാര്‍, പി.നിഖില്‍, എം.ഗിരീഷ്, കെ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News