താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ ഓണാഘോഷം; ഓണകിറ്റും മൊമന്റോയും വിതരണം ചെയ്തു

Update: 2022-09-06 08:29 GMT

താനൂര്‍: താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. വിദ്യഭ്യാസ മേഖലകളില്‍ ഉന്നത സ്ഥാനം കൈവരിച്ച പ്രസ്സ്‌ക്ലബ്ബ് അംഗങ്ങളുടെ മക്കളെ മെമെന്റോ നല്‍കി അനുമോദിച്ചു.

താനൂര്‍ നഗരസഭ ചെയര്‍മാര്‍ പി പി ഷംസുദ്ദീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോ നല്‍കുകയും ചെയ്തു.

മുഖ്യഥിതിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഓണകിറ്റ് വിതരണം നടത്തി. പ്രസിഡന്റ് അഫ്‌സല്‍ കെ പുരം അധ്യക്ഷത വഹിച്ചു. പി പി ഷംസുദ്ദീന്‍, വി കെ എം ഷാഫി,സെക്രട്ടറി പി. പ്രേമനാഥന്‍ ട്രഷറര്‍യവി.പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News