ബുധനാഴ്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍; മുന്നില്‍ എറണാകുളം ജില്ല

Update: 2021-02-03 14:49 GMT

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4,704) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1,012, എറണാകുളം 4,704, കണ്ണൂര്‍ 1,761, കൊല്ലം 1,010, കോട്ടയം 920, കോഴിക്കോട് 2,475, മലപ്പുറം 1,524, പാലക്കാട് 1,652, പത്തനംതിട്ട 690, തിരുവനന്തപുരം 2,737, തൃശൂര്‍ 2,063, വയനാട് 652 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,50,130 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (59) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 17, എറണാകുളം 59, കണ്ണൂര്‍ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂര്‍ 38, വയനാട് 13 എന്നിങ്ങനെയാണ് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

Tags:    

Similar News