പശുവിന്റെ പേരില്‍ ആളുകളെ ആക്രമിക്കുന്നു; പ്രധാനമന്ത്രിക്ക് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി

Update: 2019-09-11 19:02 GMT

ന്യുഡല്‍ഹി: പശുവെന്നും ഓം എന്നും കേട്ടാല്‍ ചിലര്‍ക്ക് ഹാലിളകുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംപി അസദുദ്ദീന്‍ ഉവൈസി. പശുവിന്റെ പേരില്‍ ആളുകള്‍ അക്രമങ്ങള്‍ക്കിരയാകുന്നതാണ് പശുവിന്റെ പേരില്‍ ജനം അസ്വസ്ഥമാവുന്നതിന്റെ കാരണമെന്നാണ് രാജ്യത്ത് നടക്കുന്ന പശുക്കൊലകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത്. പശു ഞങ്ങളുടെ ഹിന്ദു സഹോദരന്‍മാരുടെ വിശുദ്ധ മൃഗമാണ്. എന്നാല്‍ ഭരണഘടന അനുസരിച്ച് ജീവിക്കാനുള്ള അവകാശം രാജ്യത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് ഉണ്ട്. പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്ന് പ്രത്യശ പ്രകടിപ്പിക്കുകയും ചെയ്തു ഉവൈസി. ഓം എന്നതും പശുക്കളെന്നതും ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത വാക്കുകളാണ്. പശുസംരക്ഷണം പിന്നോട്ട് പോക്കല്ല. 16ാം നൂറ്റാണ്ടിലേക്ക് തിരിച്ച് പോകുകയാണെന്ന് അവര്‍ ധരിക്കുന്നു. അത്തരക്കാരാണ് രാജ്യത്തെ തകര്‍ക്കുന്നതെന്നായിരുന്നു മണിക്കൂറുകൾക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്.