ക്രൊയേഷ്യയില്‍ ജനുവരി മുതല്‍ യൂറോ കറന്‍സി

Update: 2022-12-23 01:58 GMT

സഗ്രെബ്: ക്രൊയേഷ്യ ജനുവരി ഒന്ന് മുതല്‍ യൂറോപ്യന്‍ യൂനിയന്‍ കറന്‍സിയായ യൂറോ ഉപയോഗിക്കും. നിലവില്‍ കുനയാണ് ഇവിടത്തെ കറന്‍സി. യൂറോപ്യന്‍ യൂനിയന്‍ അംഗമായ ക്രൊയേഷ്യ ജനുവരി 1 മുതല്‍ ഷെങ്കന്‍ സോണില്‍ അംഗമാവും. ഷെങ്കന്‍ രാജ്യമാവുന്നതോടെ ഷെങ്കന്‍ വിസയില്‍ ക്രൊയേഷ്യയിലെത്താം.

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് 41 ലക്ഷത്തിന് മേല്‍ വരുന്ന ക്രൊയേഷ്യക്കാര്‍ക്കും മറ്റ് യൂറോപ്യന്‍ യൂനിയന്‍ രാജ്യക്കാര്‍ക്ക് ക്രൊയേഷ്യയിലേക്കും വിസയില്ലാതെ യാത്ര ചെയ്യാനും കഴിയും. 2013 ജൂലൈ ഒന്ന് മുതല്‍ ക്രൊയേഷ്യ യൂറോപ്യന്‍ യൂനിയനിലെ അംഗമായിരുന്നെങ്കിലും യൂറോ കറന്‍സിയായി സ്വീകരിച്ചിരുന്നില്ല. യൂഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം സ്ഥാപിച്ച 'കുന' കറന്‍സി പ്രാബല്യത്തില്‍ ഇല്ലാതാവും.

Tags: