ഒമിക്രോണ്‍: മഹാരാഷ്ട്രയില്‍ ആഫിക്കയില്‍ നിന്നെത്തിയ ആറ് യാത്രികര്‍ക്ക് കൊവിഡ്

Update: 2021-12-01 04:15 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ ആറ് യാത്രികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരും എത്തിയത് ഹൈ റിസ്‌ക് രാജ്യമായി പ്രഖ്യാപിച്ചിടത്തുനിന്നാണ്.

ആറ് പേരുടെയും സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനുവേണ്ടി ലാബിലേക്കയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവര്‍ക്ക് ഒമിക്രോണ്‍ ബാധയാണോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമാണ് ഇത്.

പുറത്തുവന്ന റിപോര്‍ട്ട് അനുസരിച്ച് മുംബൈ കോര്‍പറഷന്‍, കല്യാന്‍, ഡോംപിവലി കോര്‍പറേഷന്‍, മീര ഭയാന്‍ഡര്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഓരോന്നും പൂനെയില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ചിലര്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും നൈജീരിയയില്‍ നിന്നും വന്നവരാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവരെയും സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ദക്ഷിണാഫ്രക്കയില്‍ ഒമിക്രോണ്‍ ബാധിച്ചതോടെ ലോകത്തെ പല രാജ്യങ്ങളും യാത്രാവിലക്കേര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.  

Tags:    

Similar News