ഒമിക്രോണ്‍; അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മാറ്റിവച്ചു

Update: 2022-01-19 17:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഫെബ്രുവരി 28ാം തിയ്യതി വരെ നീട്ടിവയ്ക്കാന്‍ കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു.

ഇപ്പോള്‍ നടന്നുവരുന്ന എയര്‍ ബബിള്‍ ക്രമീകരണം അതുവരെ തുടരും.

ഡിസംബര്‍ 15ാം തിയ്യതി മുതല്‍ അന്തരാഷ്ട്ട്ര വിമാനസര്‍വീസ് ആരംഭിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ലോകത്താകമാനം കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത് നീട്ടിവച്ചത്.

Tags:    

Similar News