ഒമിക്രോണ്‍: 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനവുമായി ഫിലിപ്പൈന്‍സ്

Update: 2021-11-28 15:52 GMT

മനില: ഒമിക്രോണ്‍ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഫിലിപ്പൈന്‍സ് ഏഴ് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. കാബിനറ്റ് സെക്രട്ടറിയും പ്രസിഡന്റിന്റെ വക്താവുമാണ് നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ആസ്ട്രിയ, ചെക്ക് റിപബ്ലിക്, ഹങ്കറി, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്.

ഡിസംബര്‍ 15വരെയാണ് നിരോധനം.

14 രാജ്യങ്ങളുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു.

പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ടാവില്ല.

അതേസമയം എന്‍ജിഓകളുടെ സഹായത്തോടെ എത്തുന്ന സ്വദേശികളെ പരിശോധനയ്ക്കു ശേഷം ക്വാറന്റീന്‍ സംവിധനത്തിനുള്ളില്‍ സ്വീകരിക്കും. 

Tags:    

Similar News