ഒമിക്രോണ്‍: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

Update: 2021-12-26 05:39 GMT

ഹുബ്ബല്ലി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. യോഗത്തില്‍ ആരോഗ്യവിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഒമിക്രോണ്‍ കേസുകള്‍ അയല്‍ സംസ്ഥാനങ്ങളിലും വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും അതാണ് സ്ഥിതി. ആ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ ചേരുന്ന യോഗത്തിലായിരിക്കും ഭാവി നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക- മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

സംസ്ഥാനത്ത് 31 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മിക്കവര്‍ക്കും ലക്ഷണങ്ങളില്ല. കുട്ടികളൊഴിച്ച് രോഗം ബാധിച്ച എല്ലാവരും രണ്ട് വാക്‌സിന്‍ എടുത്തവരാണെന്നും മന്ത്രി പറയുന്നു. 

Tags: